തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായത്.
കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ജീപ്പ്. ജീപ്പിനുള്ളില്‍ രണ്ടു പേരും കുടുങ്ങി പോവുകയായിരുന്നു.