Share this Article
Union Budget
എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ വ്യാപിക്കുന്നു; 11 പേര്‍ക്ക് സ്ഥിരീകരിച്ചു
H1 N1 spread in Ernakulam; 11 confirmed

എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ വ്യാപിക്കുന്നു. 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു, 134 പേര്‍ക്ക് രോഗലക്ഷണമെന്നും ആരോഗ്യവകുപ്പ്.

ആലങ്ങാട് സ്വദേശിയായ നാല് വയസുകാരൻ എച് വൺ എൻ വൺ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ നിരവധി പേർക്ക് രോഗ ബാധയും രോഗ ലക്ഷണങ്ങളും തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരുന്നു.ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്.

പനി കൂടിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരിച്ച നാല് വയസുകരാൻ.  എച്ച് വണ്‍ എന്‍ വണ്‍ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.

 എച്ച് വണ്‍ എന്‍ വണ്‍ വ്യാപനത്തില്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.വായുവിലൂടെ പകരുന്ന  എച്ച് വണ്‍ എന്‍ വണ്‍ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകാറുണ്ടെങ്കിലും ചിലരില്‍ ഗുരുതരമായി മാറുന്ന സാഹചര്യമാണ് ഉള്ളത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories