Share this Article
തൃശൂർ കൊരട്ടിയിൽ വീടുകയറി അക്രമം ; വാഹനവും വീടിന്റെ ജനൽ ചില്ലുകളും തകർത്തു
House breaking violence in Thrissur Koratti; The vehicle and the windows of the house were broken

തൃശൂർ കൊരട്ടിയിൽ വീടിന് നേരെ യുവാവിന്റെ ആക്രമണം.കൊരട്ടി ഗ്രാമ പഞ്ചായത്ത് മുൻവാർഡ് മെമ്പറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് അക്രമം നടത്തിയത്..

ഇന്നലെ രാത്രിയായിരുന്നു സംഭവം.പാറക്കൂട്ടം സ്വദേശി അശ്വിനാണ്  ആക്രമണം അഴിച്ചുവിട്ടത്. രാത്രിയിൽ വെട്ടുകത്തിയുമായി സിന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. തുടർന്ന് അസഭ്യവർഷം നടത്തിയ ശേഷം കാർപോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ലുകളും തകർത്തു.

ഈ സമയത്ത് സിന്ധുവും മകനും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഏറെനേരം യുവാവ് വീട്ടിൽ പരിഭ്രാന്ത് സൃഷ്ടിച്ചു. ഇതിനിടെ അയൽവാസികൾ കൊരട്ടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് അശ്വിനെ  പിടികൂടിയത്.

അശ്വിന്റെ അറസ്റ്റ് കൊരട്ടി പോലീസ് രേഖപ്പെടുത്തി. നേരത്തെയും ഇയാൾ സ്വന്തം വീട് നേരെ ഉൾപ്പെടെ  സമാന രീതിയിൽ ആക്രമണം നടത്തിയിട്ടുള്ള ആളാണെന്ന് പറയുന്നു. അശ്വിൻ ലഹരിക്ക്  അടിമയാണെന്നാണ് പോലീസ് പറയുന്നത്. സിന്ധുവിന്റെ അകന്ന ബന്ധുകൂടിയായ അശ്വിനെതിരെയുള്ള കേസുകൾ തീർക്കാൻ സിന്ധു ഇടപെടാഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന്  കാരണമായി പറയുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories