കോഴിക്കോട് മുക്കം മണാശ്ശേരി പെട്രോള്‍ പമ്പില്‍ ജീവനക്കാര്‍ക്ക് നേരെ വിദ്യാര്‍ഥികളുടെ അക്രമം . മണാശ്ശേരി ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തി ജീവനക്കാരനെ ആക്രമിച്ചത്. അക്രമത്തില്‍ ജീവനക്കാരനായ ബിജുവിന് തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വിശദാംശങ്ങളുമായി റഫീഖ് തോട്ടുമുക്കം.