ചന്ദനമരങ്ങളും മുനിയറകളും കരിമ്പിന്‍ പാടങ്ങളും നിറഞ്ഞ മറയൂര്‍ സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് അത്ഭുത കാഴ്ചകളാണ് ഇടുക്കിയിലെ മറ്റ് മേഖലകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഗ്രാമീണ കാഴ്ചകള്‍. മറയൂരിന്റെ, തനത് ഉത്പനങ്ങളും ഗ്രാമീണ കാഴ്ചകള്‍ പോലെ പ്രശസ്ഥമാണ് ഗുണമേന്മയില്‍ ഏറെ മുന്‍പന്തിയിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന വനം വകുപ്പിന്റെ എക്കോ ഷോപ്പിലെ കാഴ്ചകള്‍.
മറയൂരിലെ ഗോത്ര സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ക്ക്, മികച്ച വിപണിയും വിലയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പിന്റെ എക്കോ ഷോപ്പ് പ്രവര്‍ത്തിയ്ക്കുന്നത്. ഗോത്ര ജനത ഉത്പാദിപ്പിയ്ക്കുന്ന പുല്‍തൈലം, വന മേഖലയില്‍ നിന്നും ശേഖരിയ്ക്കുന്ന തേന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഇവിടെ ലഭിയ്ക്കും.
ഗോത്ര സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ക്കൊപ്പം മറയൂര്‍ ചന്ദനത്തില്‍ നിന്നും ഉത്പാദിയ്ക്കുന്ന ചന്ദന സോപ്പും തൈലവും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമെല്ലാം ഇവിടെ ലഭിയ്ക്കും. പൂര്‍ണ്ണമായും വന ഉത്പന്നങ്ങളാണ് ഷോപ്പിലൂടെ വിറ്റഴിയ്ക്കുന്നത്.
വനത്തില്‍ നിന്നും ഗോത്ര സമൂഹം ശേഖരിയ്ക്കുന്ന ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേയ്ക്ക് എത്തിയ്ക്കുന്നു എന്ന പ്രത്യേകതയും സ്ഥാപനത്തിനുണ്ട്. അതുകൊണ്ട് തന്നെ, ഗോത്ര സമൂഹത്തിന് മികച്ച് വിലയും ഉറപ്പു വരുത്താനാവുന്നു.