ആനയെഴുന്നള്ളിപ്പില്‍ തൃപ്പൂണിത്തുറ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വൃശ്ചികോത്സവത്തിന് ആനകളുടെ ദൂരപരിധി സംബന്ധിച്ച മാര്‍ഗരേഖ ലംഘിച്ചെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിമര്‍ശനം. കോടതി നിര്‍ദേശം എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചോദിച്ച കോടതി മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും താക്കീത് നല്‍കി.