Share this Article
സഞ്ചാരികളുടെ മനസ്സ് കീഴടക്കി വെള്ളത്തൂവല്‍ ചുനയമാക്കല്‍ വെള്ളച്ചാട്ടം
 Chunayamakal Waterfall

ഇടുക്കിയില്‍ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന ഒട്ടനവധി ഇടങ്ങളുണ്ട്.അത്തരത്തില്‍ സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന ഒരിടമാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ചുനയമാക്കല്‍ വെള്ളച്ചാട്ടം.

ചുനയമാക്കല്‍ വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനും ധാരാളം സഞ്ചാരികളും എത്തുന്നുണ്ട്.

വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ് ഇടുക്കി.സഞ്ചാരികള്‍ എത്തുന്നതും എത്താത്തതുമായ ധാരാളം വെള്ളച്ചാട്ടങ്ങള്‍ ഇടുക്കിയിലുണ്ട്.

അത്തരത്തില്‍ സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ചുനയമാക്കല്‍ വെള്ളച്ചാട്ടം.

കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപമാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടം ഉള്ളത്. ഓണവധിയെത്തിയതോടെ ചുനയമാക്കല്‍ വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനും ധാരാളം സഞ്ചാരികളും എത്തുന്നുണ്ട്.

തൊട്ടരികില്‍ എത്തി ഭംഗിയാസ്വദിക്കാമെന്നതാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.സ്വദേശിയരും വിദേശിയരുമൊക്കെ ഒരേ പോലെ ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിലെത്തി ഭംഗിയാസ്വദിച്ച് മടങ്ങുന്നുണ്ട്.

എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും എത്ര ആസ്വദിച്ചാലും മതിവരാത്ത മനോഹാരിതയാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിനുള്ളതെന്ന് സഞ്ചാരികള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories