Share this Article
ഇരിട്ടിയില്‍ ഷോപ്പിംഗ് കോംപ്ലക്സിലെ കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്ന് വീണ്‌ ജനങ്ങള്‍ പ്രതിസന്ധിയില്‍
concrete pieces fell off

കണ്ണൂര്‍ ഇരട്ടിയിലെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെത്തുന്നവര്‍ ഇനി മുതല്‍ ഹെല്‍മെറ്റ് ധരിക്കണം. ഷോപ്പിംഗ് കോംപ്ലക്‌സിലെ കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്ന് വീഴാറായതോടെയാണ് ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. 

നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പട്ടണമായതിനാല്‍ ഇതുവഴി ദിനംപ്രതി ജനങ്ങള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ ഇതുവഴിയുളള യാത്രയില്‍ കോണ്‍ക്രീറ്റ് പാളികള്‍ വീഴുന്നതിനാല്‍ തലനാഴിടക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്.

ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരാന്തയില്‍ മാത്രമല്ല കച്ചവട സ്ഥാപനങ്ങള്‍ക്കുള്ളിലും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്നു വീഴാറായ സ്ഥിതിയാണ്. കഴിഞ്ഞ ദിവസവും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്നു വീണിട്ടുണ്ട്. 

മലയോര മേഖലയിലെ പ്രധാന പട്ടണം ആയതിനാല്‍ കണ്ണൂര്‍, തലശ്ശേരി ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലേക്ക് പോകുവാന്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ ഇവിടെയാണ് എത്താറുള്ളത്.

പലരും തലയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വീഴാതിരിക്കാന്‍ അവരുടെ സ്ഥാപനങ്ങള്‍ക്കുള്ളിലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും സീലിംഗ് ഉള്‍പ്പെടെ ചെയ്തിട്ടുണ്ട്.

എന്നാല്‍ സീലിങ്ങും തകര്‍ത്താണ് ഇവ താഴെ വീഴുന്നത്. വ്യാപാരികളുടെയും യാത്രക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ടി നഗരസഭ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories