Share this Article
Union Budget
കാന്തല്ലൂര്‍ ടൗണില്‍ കാട്ടാന ഇറങ്ങി
wild elephant

ഇടുക്കി കാന്തല്ലൂർ ടൗണിൽ കാട്ടാന ഇറങ്ങി.പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്ന മോഴ ആന പരിഭ്രാന്തി പരത്തുന്നതായി നാട്ടുകാർ . വാഹനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടത്തുന്നത് പതിവ് സംഭവമയിരിയ്ക്കുകയാണ് .

കഴിഞ്ഞ ദിവസം പകൽ കാന്തല്ലൂർ പഞ്ചായത്ത്‌ ജംഗ്ഷനിലാണ് ആന എത്തിയത്. റോഡിലൂടെ പരിഭ്രാന്തി പരത്തി നീങ്ങിയ ആന പരസ്യ ബോർഡ് ആക്രമിയ്ക്കുകയും പഞ്ചായത്തിന് മുൻപിൽ നിന്നവരുടെ നേർക് പാഞ്ഞടുക്കുകയും ചെയ്തു .പ്രദേശവാസിയായ മതിയഴകന്റെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ആക്രമിച്ച ആന, സമീപത്തെ മറ്റൊരു വീടും ആക്രമിയ്ക്കാൻ ശ്രമിച്ചു. 

ഏതാനും ആഴ്ചകളായി മോഴ ആന പതിവായി ജനവാസ മേഖലയിൽ ഇറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രികർക്ക് നേരെ പാഞടുത്തിരുന്നു. വ്യാപക കൃഷി നാശവും വരുത്താറുണ്ട് .

ആക്രമണ സ്വഭാവത്തോടെ ആന പതിവായി ജന വാസ മേഖലയിൽ ഇറങ്ങിയിട്ടും വന മേഖല യിലേയ്ക് തുരത്താൻ നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories