Share this Article
മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു
വെബ് ടീം
posted on 30-07-2024
1 min read
threeyearold-boy-drowned-in-the-valayam

കോഴിക്കോട് വളയത്ത് മൂന്ന് വയസുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് സഹലാണ്  മുങ്ങി മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് സമീപത്തെ ഒഴുക്കു വെള്ളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

അതേസമയം, കോഴിക്കോട് ജില്ലയിലെ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. വായാട്, മഞ്ഞള്ളി, വലിയ പാനോത്തും ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഉരുൾപൊട്ടലിൽ വിലങ്ങാട്, വായാട് കോളനി ഒറ്റപെട്ടു. പാലങ്ങൾ വെള്ളത്തിനടിയിലായി. ഉരുൾപൊട്ടൽ ബാധിച്ച ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. വിലങ്ങാട് അങ്ങാടിയിൽ കടകളിൽ വെള്ളം കയറി. 60 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories