Share this Article
മഴപെയ്താല്‍ തോടായി കണ്ണൂരിലെ ഇരിട്ടി താലൂക്ക് ആശുപത്രി റോഡ്
Iritti Taluk Hospital Road in Kannur gets washed away when it rains

മഴപെയ്താല്‍ തോടായി കണ്ണൂരിലെ ഇരിട്ടി താലൂക്ക് ആശുപത്രി റോഡ്. പയഞ്ചേരിമുക്കില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന റോഡാണ് ഒറ്റ മഴയില്‍ തന്നെ നിറഞ്ഞ് കവിയുന്നത്. 

ഇക്കാണുന്നത് ഒരു ഗ്രാമ പ്രദേശത്തെ റോഡല്ല. ഇരിട്ടി നഗരസഭയുടെ ഹൃദയഭാഗത്തുള്ള റോഡിന്റെ അവസ്ഥയാണിത്.  ഒരൊറ്റ മഴപെയ്താല്‍ റോഡ് പിന്നെ തോടായി മാറും. ഇരിട്ടി പയഞ്ചേരിമുക്കില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയുന്ന റോഡ് കൂടിയാണിത്. 

ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും മറ്റ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതും ഇങ്ങനെയാണ്. റോഡില്‍ ഓവുചാല്‍ ഇല്ലാത്തതാണ് റോഡിലൂടെ വെള്ളം ഒഴുകാന്‍ കാരണമാകുന്നത്.

ഈ വെള്ളം ഒഴുകിയെത്തുന്നതാകട്ടെ തലശ്ശേരി- മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയിലേക്കും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എല്ലാ മഴക്കാലത്തും ഇരിട്ടി താലൂക്ക് ആശുപത്രി റോഡിന്റെ അവസ്ഥ ഇതുതന്നെ.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories