Share this Article
'വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ?; ബോംബുകള്‍ ഇനിയും പൊട്ടാനുണ്ട്, എന്നിട്ട് പറയാം'
വെബ് ടീം
posted on 19-06-2024
1 min read
k-sudhakaran-reaction-on-kannur-bomb-blast

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ വിവാദപരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ അധ്യക്ഷന്‍ കെ സുധാകരന്‍. മരിച്ചത് ചെറുപ്പക്കാരനല്ലല്ലോയെന്ന് സുധാകരന്‍ ചോദിച്ചു. ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

''ബോംബ് ഇനിയും പൊട്ടാനുണ്ട്. പൊട്ടിക്കുറച്ച് കഴിയട്ടെ. എന്നിട്ട് ഞാന്‍ നിങ്ങളെ കാണാം. വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ'- സുധാകരന്‍ പറഞ്ഞു.

അതേസമയം, എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്തെത്തി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories