കയ്പമംഗലം ഉറങ്ങാതെ കാവലിരിക്കുകയാണ്. കരുതലിന്റെ ചുക്കുകാപ്പിയുമായി. നടൻ കൊല്ലം സുധിയുടെ ജീവനടക്കം പൊലിഞ്ഞ ദേശീയപാത കയ്പമംഗലം മേഖലയിൽ ഇനിയും ജീവനുകൾ നഷ്ടമാക്കാതിരിക്കാനാണ് ഈ കാവലിരിപ്പ്.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നാട്ടുകാരും പഞ്ചായത്തും പോലീസും സഹകരിച്ച് നടപ്പാക്കുന്ന 'ഡ്രൈവർക്കൊരു ചായ' പരിപാടിക്കാണ് തുടക്കമായത്. രാത്രി 12 മണി മുതൽ പുലർച്ചെ വരെ ദേശീയപാതയിലൂടെ പോകുന്ന വാഹന ഡ്രൈവർമാർക്ക് ചുക്ക് കാപ്പി നൽകുന്നതാണ് പരിപാടി. കയ്പമംഗലം ബോർഡ് സെന്ററിൽ നടന്ന ചടങ്ങ് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷയായി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രവർത്തകരും തുടങ്ങിയവരും പങ്കെടുത്തു.