Share this Article
ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ 3 പേർ പിടിയിൽ
Defendants

തൃശൂർ കരുവന്നൂരില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ മൂന്ന്  പ്രതികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി..കരുവന്നൂര്‍ ബംഗ്ലാവ് ചേലകടവിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു..

കരുവന്നൂര്‍ ബംഗ്ലാവ് സ്വദേശികളായ സുധിന്‍,  ഗോകുല്‍ കൃഷ്ണ, ആറാട്ടുപുഴ സ്വദേശി  ദേവദത്തന്‍  എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ  സംഭവം.

പ്രദേശത്ത് മയക്ക്മരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച്ച രാത്രി  അറസ്റ്റിലായ മൂന്ന് പ്രതികളുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പ്രദേശത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 

പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വരുകയും അന്വേഷണം നടത്തി തിരിച്ച് പോവുകയും ചെയ്തു.  ശേഷം  ഇത് വഴി ബൈക്കില്‍ വന്ന രണ്ട് പേരെ ഇവര്‍ ആക്രമിക്കുകയായിരുന്നു.

ദുര്‍ഗ്ഗാനഗര്‍ സ്വദേശികളായ  സുധാകരന്‍,  സലീഷ്  എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories