Share this Article
Union Budget
യാത്രക്കിടെ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍
latest news from alappuzha

ആലപ്പുഴ മാന്നാറില്‍ യാത്രക്കിടെ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവ്‌നക്കാര്‍. മാവേലിക്കരയില്‍ നിന്നും മാന്നാറിലേക്കുള്ള യാത്രക്കിടെയാണ് യുവതി കുഴഞ്ഞ് വീണത്. 

കായംകുളം തിരുവല്ല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മുഴങ്ങോടിയിലെ ബസ് ജീവനക്കാരണ് വിഷ്ണുവും, രഞ്ജിത്തും. ഇരുവരുടെയും സംയോജിത ഇടപെടല്‍ മൂലമാണ് പാണ്ടനാട് സ്വദേശിയുടെ ജീവന്‍ തിരിച്ചു കിട്ടിയത്. മാവേലിക്കരയില്‍ നിന്നും ബസില്‍ കയറിയ യുവതി മാന്നാര്‍ കോയിക്കല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസിനുള്ളില്‍ കുഴഞ്ഞു വിഴുകയായിരുന്നു.

സഹയാത്രക്കാര്‍ സി.പി.ആര്‍ ഉള്‍പ്പടെ നല്‍കിയെങ്കിലും ഡ്രൈവര്‍ വിഷ്ണു ബസ് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യാത്രയ്ക്കിടെ കുഴഞ്ഞ് വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച ബസ് ജീവനക്കാരുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories