Share this Article
image
കാസർഗോഡ് പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
Accused arrested in case of beating and torturing 10-year-old girl in Kasaragod

കാസർഗോഡ്,ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി  പീഡിപ്പിച്ച  കേസിൽ പ്രതി പിടിയിയിൽ. ആന്ധ്രപ്രദേശിൽനിന്നാണ്  ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്.

പടന്നക്കാട്,വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന  ബാലികയെ തട്ടിക്കൊണ്ടുപോയി അതി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി കടന്ന് കളഞ്ഞ പ്രതിയാണ് പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ  പ്രതിക്ക് വേണ്ടി കേരളത്തിന് പുറമേ കർണാടക,ഗോവ എന്നിവിടങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

അതിനിടയിലാണ് ആന്ധ്രയിൽ നിന്നും  പ്രത്യേക അന്വേഷണസംഘം  ഇയാളെ കസ്റ്റഡിയിലെടുത്തത്.മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചതാണ് പ്രതിക്ക് കുരുക്കായത്. സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ആന്ധ്രയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. കുട്ടിയുടെ വീടിനടുത്ത് താമസമാക്കിയ ഇയാൾ  ഇയാൾ കുടക് സ്വദേശിയാണ്.കഴിഞ്ഞ 15 ന് പുലർച്ചെ 2 30നാണ് 

നാടിനെ നടുക്കിയ അതിക്രമം നടന്നത്.പിറ്റേന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമായതോടെ പ്രതി കടന്നുകളഞ്ഞു.പിന്നീട് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ്അന്വേഷണത്തിന് വഴിത്തിരിവായത്.

മുഖം വ്യക്തമല്ലാത്ത ദൃശ്യങ്ങളിൽ ഇയാളുടെ നടത്തവും,ശരീര പ്രകൃതിവുംതിരിച്ചറിഞ്ഞ് ബന്ധുക്കൾ  പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ കേരളത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഘർഷ സാധ്യത  കണക്കിലെടുത്ത് പ്രതിയുടെ ബന്ധുക്കൾക്കും വീടിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories