വനിതാ കമ്മീഷന്‍ അദാലത്ത് 21ന് എറണാകുളത്ത്
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ അദാലത്ത് ഒക്‌ടോബര്‍ 21ന് എറണാകുളം ഗവ. ഗസ്റ്റ്ഹൗസ് ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. എറണാകുളം നോര്‍ത്ത് പരമാര റോഡിലുള്ള കോര്‍പറേഷന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ മധ്യമേഖലാ ഓഫീസിലും പരാതി നല്‍കാവുന്നതാണ്. ഫോണ്‍: 0484-2926019, ഇമെയില്‍: kwcekm@gmail.com
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി യിൽ വൈദ്യുതി നിയന്ത്രണം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 KW ന്റെ പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെ ഭാഗികമായി കെ.എസ്.ഇ.ബി സപ്ലൈ ഓഫ് ആക്കും. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബി സപ്ലൈ ഓഫ് ചെയ്യുമ്പോൾ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുവാൻ ഒന്നാം ബാക്കപ്പ് ആയും രണ്ടാം ബാക്കപ്പായും താത്കാലിക ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.
0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി
കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്‌പാ എന്നിവയും സജ്ജമായിട്ടുണ്ട്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. 0484 ലോഞ്ചിന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫൂഡ് കോർട്ടിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയുക്തമാക്കാം.