Share this Article
Flipkart ads
മലബാറിനോടുള്ള റെയില്‍വേ അവഗണനക്കെതിരെ കോഴിക്കോട് പ്രതിഷേധ സംഗമം
Kozhikode Protest Against Railway Neglect in Malabar

മലബാറിനോടുള്ള റെയില്‍വേ അവഗണനക്കെതിരെ കോഴിക്കോട് പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. 

നിര്‍ത്തലാക്കിയ രണ്ട് ട്രെയിനുകള്‍ പഴയ സമയത്ത് തന്നെ പുനസ്ഥാപിക്കുക , ഷൊര്‍ണൂര്‍- കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസ് അനുവദിക്കുക , ഷൊര്‍ണൂര്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് സമയംമാറ്റം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം . 

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് സംഘടിപ്പിച്ച പ്രതിഷേധം കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനാഥ് , ജനറല്‍ സെക്രട്ടറി എം ഫിറോസ് തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories