ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട സ്വദേശി അരുണ്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബംഗളൂരുവിലെ താമസസ്ഥലത്താണ് അരുണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്മോര്‍ട്ടം ചെയ്തു.