Share this Article
image
തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് കുട്ടികളും തിരികെ എത്തി
വെബ് ടീം
posted on 27-08-2024
1 min read
MISSING STUDENTS RETURNED

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി. ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. 12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി എത്തിയ കുട്ടികളെയാണ് കാണാതായത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories