Share this Article
പിണറായി സര്‍ക്കാര്‍ രാജിവെക്കണം; കോണ്‍ഗ്രസ് അടിമാലിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Congress organized a protest rally in Adimali

പിണറായി സര്‍ക്കാര്‍ രാജിവെക്കണം എന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അടിമാലിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂര്‍ പൂരം അട്ടിമറി അന്വേഷിക്കുക, എ ഡി ജി പിയെ പുറത്താക്കുക, പോലീസിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അടിമാലിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌ക്കറിയ, ജോര്‍ജ് തോമസ്, ടി.എസ്.സിദ്ദിക്ക്, പി.ആര്‍.സലിംകുമാര്‍, പി.എ.സജി, ജോണ്‍ സി ഐസക്ക്, തുടങ്ങിയവര്‍ സംസാരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories