Share this Article
എന്തൊരു ഉറക്കാ..ശരിക്കും ഞെട്ടി!; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിലൂടെ പാമ്പ് കയറി - വീഡിയോ
വെബ് ടീം
posted on 08-07-2024
1 min read
snake-crawling-through-body-of-old-man-who-resting-under-the-shade-of-peepal-tree

കൊടുങ്ങല്ലൂർ: ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്റെ കഴുത്തിന് താഴെ തോളിൽ മുട്ടിയാണ് പാമ്പ് ഇഴഞ്ഞു നീങ്ങിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.ഇന്നലെയായിരുന്നു സംഭവം. 

നല്ല ഉറക്കത്തിനിടയിലാണ്  പരിസരവാസിയായ വയോധികന്റെ ശരീരത്തിൽ മുട്ടി പാമ്പ് പോയത്. ആളുകൾ ഒച്ചയിട്ടതിന് പിന്നാലെ ഞെട്ടിയുണർന്ന വയോധികന് ആദ്യം സംഭവം മനസിലായില്ലെങ്കിലും പാമ്പാണ് സമീപത്ത് കൂടി പോയതെന്ന് മനസിലായതോടെ ഞെട്ടി മാറാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പാമ്പ് വരുന്നത് കണ്ട് ആൽത്തറയുടെ മറുവശത്തുള്ളവർ ഓടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. പശ്ചാത്തലത്തിൽ ചേരയാണ്, ചേര ഒന്നും ചെയ്യില്ലെന്ന് ആശ്വസിക്കുന്ന വയോധികനും ദൃശ്യങ്ങളിൽ വ്യക്തമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories