Share this Article
Union Budget
കാര്‍ തലകീഴായി മറിഞ്ഞ് അപകടം, കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടം
accident

ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം രണ്ട് വ്യത്യസ്ത വാഹനാപകടങ്ങള്‍. കുഞ്ചിത്തണ്ണി വള്ളക്കടവിന് സമീപം റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞു. കുഞ്ചിത്തണ്ണി ഇരുപതേക്കറിന് സമീപമാണ് മറ്റൊരപകടം സംഭവിച്ചത്.

കുഞ്ചിത്തണ്ണി വള്ളക്കടവിന് സമീപം കഴിഞ്ഞ ദിവസം  രാവിലെയാണ് അപകടം സംഭവിച്ചത്.റോഡില്‍ കാര്‍ തലകീഴായി മറിയുകയായിരുന്നു.കായംകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ നാല് പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.ഇവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.ഇവര്‍ മൂന്നാറിലേക്ക് പോകുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടവരുത്തിയതെന്നാണ് യാത്രക്കാര്‍ നല്‍കുന്ന വിവരം.

കുഞ്ചിത്തണ്ണി ഇരുപതേക്കറിന് സമീപമാണ് മറ്റൊരപകടം സംഭവിച്ചത്.ഇന്നലെ രാത്രിയില്‍ ഓടികൊണ്ടിരുന്ന കാറിന് പിറകില്‍ പിന്നാലെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories