Share this Article
കൊച്ചിയില്‍ വന്‍ കൊക്കെയ്ൻ ലഹരിവേട്ട;30 കോടിയുടെ കൊക്കെയ്‌നുമായി ടാന്‍സാനിയന്‍ ദമ്പതികള്‍ പിടിയില്‍
Massive cocaine bust in Kochi; Tanzanian couple arrested with cocaine worth Rs 30 crore

കൊച്ചിയില്‍ വന്‍ കൊക്കെയ്ൻ ലഹരിവേട്ട. 30 കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ടാന്‍സാനിയന്‍ ദമ്പതികളാണ്  നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് മയക്കുമരുന്ന് പിടികൂടിയത്.

വ്യാഴാഴ്ചയാണ് ഒമാനില്‍ നിന്നും ദമ്പതികള്‍ നെടുമ്പാശേരിയിലെത്തുന്നത്. ലഹരിമരുന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ്  കടത്താന്‍ ശ്രമിച്ചത്. ദമ്പതികളെ  ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ശരീരത്തില്‍ നിന്നും വിഴുങ്ങിയ മയക്കുമരുന്ന് പുറത്തെടുത്തിട്ടുണ്ട്.

പുരുഷന്റെ വയറ്റില്‍ നിന്നും രണ്ടു കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തത്. ഇതിന് മാത്രം  15 കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീയുടെ വയറ്റിലും രണ്ടു കിലോ കൊക്കെയ്ന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

ഇത്രയധികം കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയ നിലയിൽ പിടികൂടുന്നത് ഇതാദ്യമാണ്. ദഹിക്കാത്ത തരത്തിലുള്ള ടേപ്പ് ഉപയോഗിച്ചാണ് മയക്കുമരുന്ന് പൊതിഞ്ഞിരുന്നത്. കൊച്ചിയില്‍ കൈമാറ്റം ചെയ്യാനാണ് മയക്കുമരുന്ന് കടത്തിയതെന്നാണ്  സംശയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories