Share this Article
image
തിരുവനന്തപുരത്ത് 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി
വെബ് ടീം
posted on 27-08-2024
1 min read
STUDENTS MISSING

പട്ടം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്നാണ് രക്ഷകര്‍ത്താക്കളുടെ പരാതി. ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായതെന്നാണ് വിവരം. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയില്ല.

സ്‌കൂള്‍ അധികൃതര്‍ ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ അടുത്ത സുഹൃത്തുകളോട് പൊലീസ് വിവരങ്ങള്‍ തേടി. വിദ്യാര്‍ത്ഥിനികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories