Share this Article
സാമൂഹ്യമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രം കൈക്കലാക്കിയ കേസിലെ പ്രതി പിടിയില്‍
Defendant

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സാമൂഹ്യമാധ്യമത്തിലൂടെ കൈക്കലാക്കിയെന്ന കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീര്‍ അലിയാണ് അഞ്ചല്‍ പോലീസിൻ്റെ പിടിയിലായത്.

അഞ്ചല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെടുന്നത്. സഞ്ജു എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് പ്രതി ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഒരുഘട്ടത്തില്‍ പ്രതി ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ കേസ് അഞ്ചല്‍ പൊലീസിന് കൈമാറുകയും ചെയ്തു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അഞ്ചല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷമീര്‍ അലി അറസ്റ്റിലാകുന്നത്. അഞ്ചല്‍ സിഐ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഷമീര്‍ അലി വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധജില്ലകളിലെ 30 ഓളം പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിട്ടുള്ളതായി സംശയിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories