കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി 7 മുതല്‍ 13 വരെ നടക്കും. 250-ലധികം സ്റ്റോളുകളിലായി 150-ലധികം ദേശീയ അന്തർ-ദേശീയ പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കുക. പാനൽ ചർച്ചകൾ , മീറ്റ് ദ ഓതർ തുടങ്ങി എഴുപതിലധികം പരിപാടികളും ഇത്തവണ സംഘടിപ്പിക്കും.
രാഷ്ട്രീയ- സാഹിത്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിക്കും.
കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കല, സാഹിത്യം തുടങ്ങിയ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ അവാർഡ്, സാഹിത്യകാരൻ എം മുകുന്ദന് സമ്മാനിക്കും.
ജനുവരി 13 വരെയാണ് പുസ്തകോത്സവം നടത്തുന്നത്. 250-ലധികം സ്റ്റോളുകളിലായി 150-ലധികം പ്രസാധകരാണ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുക. 350-ഓളം പുസ്തകപ്രകാശനങ്ങളും 60- ല്‍ അധികം പുസ്തകചര്‍ച്ചകളും ഇത്തവണ ഉണ്ടായിരിക്കും.
പാനൽ ചർച്ചകൾ , MEET THE AUTHOR, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകൾ, കഥയരങ്ങ്, തുടങ്ങി പല സെഗ്മെന്റുകളിലായി എഴുപതിലധികം പരിപാടികളും സംഘടിപ്പിക്കും.
കുട്ടികള്‍ക്കായി ‘സ്റ്റുഡന്റ്സ് കോർണർ’ എന്ന ഒരു പ്രത്യേക വേദിയും സജ്ജീകരിക്കും. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികളും ഒരുക്കും.
പുസ്തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് നിയമസഭാഹാൾ, മ്യൂസിയങ്ങൾ, മൃഗശാല തുടങ്ങിയവ സൗജന്യമായി സന്ദർശിക്കാനുള്ള പാക്കേജും ഒരുക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ഫുഡ്കോര്‍ട്ടും സെല്‍ഫി പോയിന്റും ഉൾപ്പടെ ഒരുങ്ങുന്നുണ്ട്.