കളര്‍കോട് വാഹനാപകടത്തില്‍ 5 വിദ്യാർത്ഥികൾ മരിക്കാനിടയായ സംഭവത്തിൽ കാര്‍ ഓടിച്ച വിദ്യര്‍ഥി ഗൗരി ശങ്കറിനെ പ്രതിചേര്‍ത്തു. വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസ് ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ആലപ്പുഴ സൗത്ത് പൊലീസാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.