വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സെന്റ് സ്ഥലം വിട്ടുനല്‍കി മാതൃകയായി കോഴിക്കാട് സ്വദേശി ജിമ്മി ജോര്‍ജ്.നിര്‍ദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്താണ് ഏതാണ്ട് 25 ലക്ഷം വില വരുന്ന 25 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ ജിമ്മി ജോര്‍ജ് തയ്യാറാകുന്നത് .
നിരവധിപേരാണ് വയനാട് ദുരന്തത്തില്‍ നിസ്സഹായരായവര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നത്.അതിന്റെ ഭാഗമാവുകയാണ് കൂടരഞ്ഞി കൂമ്പാറ സ്വദേശി ചെറുകാട്ടില്‍ ജിമ്മി ജോര്‍ജും.
കോഴിക്കോട് ജില്ലാ കോടതിയില്‍ 28 വര്‍ഷമായി വക്കീലായി സേവനം അനുഷ്ഠിക്കുന്ന ജിമ്മി ജോര്‍ജ് ഇപ്പോള്‍ കേരള വാട്ടര്‍ അതോറിറ്റി ജില്ലാ സ്റ്റാന്റിംഗ് കൌണ്‍സില്‍ ആയി സേവനം ചെയ്യുകയാണ് .
കൂമ്പാറയിലെ പൊതുപ്രവര്‍ത്തകനായ പിതാവ് വര്‍ക്കിയില്‍ നിന്നും പാരമ്പര്യമായി കിട്ടിയ ഉദയഗിരിയിലെ 2.45 ഏക്കര്‍ സ്വത്തില്‍ നിന്നും 25 സെന്റ് സ്ഥലമാണ് ജിമ്മി വിട്ടു നല്‍കാന്‍ തയ്യാറായത്.
വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് കോഴിക്കോട് രൂപത ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനം ആണ് തനിക്ക് തന്റെ സ്ഥലം നല്കാന്‍ പ്രചോതനമായതെന്നും സ്ഥലം താന്‍ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും ജിമ്മി ജോര്‍ജ് കൂട്ടിചേര്‍ത്തു.
ഇത്തരം ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹജീവികളെ ചേര്‍ത്തുവെയ്ക്കുന്ന ജിമ്മിയെ പോലുള്ള അനേകം പേര്‍ പ്രതീക്ഷയാണ്.