Share this Article
image
കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
വെബ് ടീം
posted on 13-07-2024
1 min read
car-hit-electric-post-man-dies-of-electric-shock-mavinakatte

കാസര്‍കോട്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമാസ് (21) ആണ് മരിച്ചത്. ഷമാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories