Share this Article
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി, മൂക്ക് ഛേദിച്ചതായി റിപ്പോർട്ട്
വെബ് ടീം
posted on 19-06-2024
1 min read
husband-stabbed-wife-to-death

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു.‌ പരുവിമല സദേശിനി രാജിയാണ്(37) കൊല്ലപ്പെട്ടത്. ഭർത്താവ് മനു പൊലീസ് പിടിയിലായതായി സൂചന. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

ഉച്ചക്ക് ആശുപത്രിയിൽ പോയി മടങ്ങി വരുകയായിരുന്നു രാജി. കുറച്ചുകാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഒന്നിച്ച് താമസിക്കാമെന്ന് ഭർത്താവ് വാ​ഗ്ദാ‌നം ചെയ്തെന്നും രാ‌ജി ഇത് നിരസിച്ചതിന്റെ ദേഷ്യത്തിൽ ആക്രമിക്കുകയും ‌ ചെയ്തെന്നാണ് പ്രാഥമിക വിവരം.

തലക്കും കഴുത്തിനും കുത്തേറ്റ നിലയിലായിരുന്നു രാജിയെ കണ്ടെത്തിയത്. രാജി ആശുപത്രിയിൽപോയി മടങ്ങിവരവേ മനോജ് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തുകളേറ്റു. മൂക്ക് ഛേദിച്ച നിലയിലാണ്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജിയുടെ മൃതദേ​​ഹം കാട്ടാക്കടയിലെ സ്വ​കാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുകയായിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകൾ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories