Share this Article
Union Budget
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Pantheerankavu  case; The anticipatory bail application of the policeman who helped accused Rahul will be considered today

പന്തീരാങ്കാവ് നവവധു വധശ്രമ കേസിൽ മുഖ്യപ്രതി രാഹുലിനെ സഹായിച്ച പൊലീസുകാരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഈ കേസിലെ അഞ്ചാം പ്രതി കൂടിയാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ശരത് ലാൽ.

കോഴിക്കോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ശരത് ലാൽ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ രാഹുലിൻ്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories