Share this Article
image
ഭർതൃവീട്ടിൽ 22കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
വെബ് ടീം
posted on 24-05-2024
1 min read
young-woman-suicide-case-in-pathanamthitta-husband-arrested.

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതി ജീവനൊടുക്കിയതിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) മരിച്ച കേസിലാണ് ഭർത്താവ് ആശിഷ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആര്യയെ കണ്ടെത്തിയത്. ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories