Share this Article
എറണാകുളത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ
വെബ് ടീം
posted on 03-10-2024
1 min read
WOMEN FOUND DEAD

കൊച്ചി: എറണാകുളം മുളവുകാട് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് സ്വദേശിനി ധനിക പ്രഭാകര പ്രഭുവാണ് മരിച്ചത്. ഇവരുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്‌തതാവാമെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം ഭർത്താവാണ് ഇന്ന് രാവിലെ പൊലീസിൽ അറിയിച്ചത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories