Share this Article
Union Budget
ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാതാവ് കസ്റ്റഡിയില്‍
Mother in custody in Alappuzha case of brutally beating one-and-a-half-year-old boy

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാതാവ് കസ്റ്റഡിയില്‍.കുട്ടംപേരൂര്‍ സ്വദേശി അനീഷയിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു.

അകന്നു ജീവിക്കുന്ന ഭര്‍ത്താവിനോട് കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നേകാല്‍ വയസ്സുകാരനെ ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള ഭര്‍ത്താവ് നുജീബിന് അയച്ചു കൊടുക്കുകയും ചെയ്തത്.

നുജീബ് ദൃശ്യങ്ങള്‍ ബാലാവകാശ കമ്മീഷന് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാന്നാര്‍ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. നുജീബ് മറ്റൊരു വിവാഹം ചെയ്ത് അനീഷയില്‍ നിന്നും അകന്ന ജീവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിയെ ഏറ്റെടുക്കമെന്ന് അനീഷ ആവശ്യപ്പെട്ടത്. ക്രൂരമായി മര്‍ദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ ഏറ്റെടുക്കുന്ന കാര്യത്തില്‍ ബാലവകാശ കമ്മീഷന്‍ ചര്‍ച്ച നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories