Share this Article
മാമി തിരോധാനം;ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കും

കോഴിക്കോട് നഗരത്തിലേക്ക് പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം നടന്ന് 10 മാസം പിന്നിടുമ്പോഴും പൊലീസിന് ഒരു തുമ്പും കിട്ടിയില്ല. ഈ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാമി തിരോധാനം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കും.

വൈകുന്നേരം നാലിന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരത്തോളം പേര്‍ അണിനിരക്കുമെന്ന് മുഹമ്മദ് ആട്ടൂരിന്റെ മകള്‍ അദീബാ നൈന കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു. മുഹമ്മദ് ആട്ടൂര്‍ തിരോധാനം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories