Share this Article
മാതാവിനെ മകൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു
വെബ് ടീം
posted on 17-09-2024
1 min read
MURDER

കാസർകോട്: മാതാവിനെ മകൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു.ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിലാണ് സംഭവം. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. 

സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories