കൊല്ലം: വാഹനത്തിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പാരിപ്പള്ളിയില്‍ പൊലീസ് മുക്കില്‍ വെച്ചാണ് വച്ചാണ് അപകടം. വിനീത (42) ആണ് മരിച്ചത്.
വിനീതയും ഭര്‍ത്താവ് ജയകുമാറും സ്കൂട്ടറില്‍ തിരുവന്തപുരത്തേയ്ക്ക് ജോലിക്ക് പോകവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പൊലീസ് മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞു. തൊട്ടുപിന്നാലെ വന്ന ടിപ്പര്‍ വിനീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ വിനീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.