കോഴിക്കോട് നഗരത്തിൽ പൊലീസും ഡൻസാഫും ചേർന്ന് മയക്ക് മരുന്ന് പിടികൂടി. 326 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ ജാസിം അൽത്താഫ്, മുഹമ്മദ് എന്നിവരെയാണ് പിടികൂടിയത്. മിംസ് ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് ക്രിസ്തുമസ് -പുതുവത്സരാഘോഷത്തിനായി എത്തിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.