കനത്ത മഴയില്‍ മലപ്പുറം പള്ളിശ്ശേരിയില്‍ കിണര്‍ താഴ്ന്നു.പള്ളിശ്ശേരി പറച്ചിക്കോടന്‍ ഷൗക്കത്തിന്റെ വീട്ടുമുറ്റത്തുള്ള കിണറാണ് താഴ്ന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ വീടിന് പുറത്ത് നിന്ന് വലിയ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ വീട്ടുകാരാണ് കിണറിന്റെ പതിനഞ്ച് റിംങ്ങുകളും മോട്ടോറും താഴ്ന്നനിലയില്‍ കണ്ടത്. വീടിനോട് ചേര്‍ന്ന് കിണറായതിനാല്‍ വീടും ഭീഷണിയിലാണ്. വീടിന്റെ ചുമര്‍ ഇടിഞ് അപകടം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കുടുംബം.