Share this Article
Flipkart ads
ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇഴജന്തുക്കളുടെ താവളമായി; ഭീതിയിലായി നാട്ടുകാർ
Reptile Infestation Turns Vehicles into Nests

തൃശ്ശൂർ വടക്കാഞ്ചേരിയിലെ   പഴയ റെയിൽവേ ഗേറ്റ് പരിസരത്തെ വാഹനങ്ങൾ  ഇഴജന്തുക്കളുടെ താവളമായി മാറിയതോടെ ഭീതിയിലാണ് നാട്ടുകാർ. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് അധികൃതർ പിടിച്ചിട്ട നിരവധി ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാതയോരത്ത് നിർജീവാവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

വടക്കാഞ്ചേരി ഫൊറോന പള്ളി, നഗരത്തിലെ വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്കായി പ്രതിദിനം നൂറുകണക്കിന് ആളുകൾ കാൽനടയായി സഞ്ചരിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. ഈ പാതയോരത്താണ് ഈ വാഹനങ്ങൾ കാടുപിടിച്ച് കിടക്കുന്നത്.  വാഹനങ്ങളും പരിസരവും  ഇപ്പോൾ  ഇഴജന്തുക്കളുടെ താവളമാണ്.

പല വാഹനങ്ങളും പുറത്തുകാണാൻ ആകാത്ത വിധം കാട്ടുചെടികളാല്‍ മൂടി കഴിഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി ഈ വാഹനങ്ങൾ ഇവിടെ ഉള്ളതായാണ് നാട്ടുകാർ പറയുന്നത്. നിയമക്കുരുക്കുകളിൽ പെട്ട് ഉടമകൾ കയ്യൊഴിഞ്ഞ വാഹനങ്ങൾ പ്രദേശത്തു നിന്ന് നീക്കം ചെയ്യണമെന്ന ജനകീയ ആവശ്യത്തിനും പഴക്കമേറെയുണ്ട്.  പ്രശ്ന പരിഹാരത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories