Share this Article
Union Budget
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
KSRTC bus and tempo collide in Kollam, one died

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ടെമ്പോ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ടെമ്പോയിലുണ്ടായിരുന്ന അമ്പിളി, ബിനുമോന്‍ എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിലുണ്ടായിരുന്ന പരിക്കേറ്റ മറ്റ് യാത്രക്കാരും ചികിത്സയില്‍ തുടരുകയാണ്. വിളയത്തു നിന്നും റമ്പര്‍ തൈകള്‍ കയറ്റി വന്ന ടെമ്പോ അഞ്ചല്‍ - ആയുര്‍ റോഡില്‍ ഐസ് പ്ലാന്റിന് സമീപത്ത് വച്ച് അപകടത്തില്‍പെടുകയായിരുന്നു. മല്ലപ്പള്ളി-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories