ആലപ്പുഴ കലവൂരില്‍ കഞ്ചാവും എം ഡി എം എയുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയായ അബൂബക്കര്‍ സിദ്ദിക്കിയാണ് എക്‌സൈസിന്റെ പിടിയിലായത്. ഒന്നര കിലോയോളം കഞ്ചാവും നാലു ഗ്രാമിലധികം എംഡിഎംഎയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജി ഫെമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിക്കിയെ പിടികൂടിയത്. കാസര്‍ഗോഡ് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിലെ അംഗമാണ് ഇയാളെന്നാണ് വിവരം.