ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡില്‍ ദുരിതയാത്ര. മഴ പെയ്തതോടെ റോഡില്‍ വിവിധയിടങ്ങളില്‍ കുഴികള്‍ രൂപംകൊണ്ട് വെള്ളം കെട്ടികിടക്കുന്ന സ്ഥിതി യാത്രകാര്‍ക്ക് ദുരിതമാകുന്നു. വാഹനയാത്രയും കാല്‍നടയാത്രയും ഇതുവഴി ഒരേ പോലെ ദുരിതമായി കഴിഞ്ഞു.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയേയും അടിമാലി കുമളി ദേശിയപാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമാന്തരപാതയാണ് ഇരുനൂറേക്കര്‍ മെഴുകുംചാല്‍ റോഡ്.ഈ റോഡില്‍ വിവിധഭാഗങ്ങളിലായി കുഴികള്‍ രൂപംകൊണ്ട് വെള്ളം കെട്ടികിടക്കുന്ന സ്ഥിതി യാത്രകാര്‍ക്ക് ദുരിതമാകുകയാണ്.
ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും സ്‌കൂള്‍ ബസുകളുമൊക്കെ ഇതുവഴി കടന്നു പോകുന്നു.എന്നാല്‍ വാഹനയാത്രയും കാല്‍നടയാത്രയും ഇതുവഴി ഒരേ പോലെ ദുരിതമായി കഴിഞ്ഞുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
5 വര്‍ഷം മുമ്പ് ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ടാറിംങ്ങ് ജോലികള്‍ നടത്തുന്നതിന് കേന്ദ്രാവിഷ്‌കൃത ഫണ്ടില്‍ തുക അനുവദിച്ച് നിര്‍മ്മാണ ജോലികള്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിക്കുകയായിരുന്നു.
എന്നാല്‍ നിര്‍മാണത്തിലുണ്ടായ അപാകതയാണ് റോഡിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന ആക്ഷേപമുയരുന്നു.മഴ ശക്തിപ്പെടാനിരിക്കുന്ന സാഹചര്യത്തില്‍ തകര്‍ന്ന ഭാഗത്തെ ദുരിതയാത്രക്ക് പരിഹാരം വേണമെന്നാണ് ആവശ്യം.