തൃശ്ശൂർ ആളൂരിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയുടെ വീട്ടിൽ നിന്ന് 54 ലിറ്റർ വാറ്റുചാരായം പിടികൂടി. സിപിഎം പ്രവർത്തകൻ മാഹിൻ കൊല കേസ് പ്രതിയും, നിലവിൽ പരോളിലുമായ ആളൂർ സ്വദേശി സതീഷിൻ്റെ വീട്ടിൽ നിന്നാണ് ചാരായവും വാഷും പിടികൂടിയത്.പോലീസ് വീട്ടിലെത്തിയതോടെ സതീഷ് ഓടി രക്ഷപ്പെട്ടു.
രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ആയിരുന്നു റൈഡ്.. ഇരിങ്ങാലക്കുട ഡി.വൈ.എസ് പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ബി.ബിനീഷ് എസ്.ഐ. കെ.എസ്.സുബിന്ത് എന്നിവരാണ് റെയ്ഡ് നടത്തിയത് .
മാഹിൻ കൊലക്കേസിൽ സതീഷ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പരോളിൽ ഇറങ്ങിയത്. ഇയാളുടെ വീട്ടിലെ കുളിമുറിയിൽ വാറ്റുപകരണങ്ങൾ സജ്ജീകരിച്ചായിരുന്നു വാറ്റ് നടത്തിയിരുന്നത്. പോലീസ് എത്തുന്ന വിവരമറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടി ഒളിവിൽ പോയ സതീഷിനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഡി.വൈ.എസ്.പി. കെ.ജി.സുരേഷ് അറിയിച്ചു.
പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐ രാധാകൃഷ്ണൻ, എ എസ് ഐ മിനിമോൾ എസ് സി പി ഓമാരായ മുരുഗദാസ്, സലേഷ്,എന്നിവരും സിപിഒമാരായ തുളസി കൃഷ്ണദാസ്, ഹരികൃഷ്ണൻ, ഡാനിയൽ, ബിലഹരി, ആഷിക് എന്നിവരും ഉണ്ടായിരുന്നു.
54 ലിറ്റർ വാറ്റുചാരായത്തിന് പുറമേ 620 ലിറ്റർ വാഷുമാണ് വീട്ടിൽ നിന്നും പിടികൂടിയത്.. അറസ്റ്റിലായ സുകുമാരനെ കോടതിയിൽ ഹാജരാക്കി.