Share this Article
കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയില്‍ ആയിരുന്ന രോഗി മരിച്ചു
The patient was unconscious after being injected is died

കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു യുവതി.

ഈ മാസം 15ന് ആണ് വയറുവേദനയെ തുടർന്ന് കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചത്. തുടർന്ന് ഡോക്ടർ വിനുവിന്റെ നിർദേശപ്രകാരം യുവതിക്ക് ഇഞ്ചക്ഷൻ നൽകി. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. 

തുടർന്ന് ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന കൃഷ്ണ, ഇന്ന് രാവിലെ മരിച്ചു. കുത്തിവയ്പില്‍ വന്ന പിഴവാണ് യുവതിയുടെ നില ഗുരുതരമാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ഡോ. വിനുവിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories