Share this Article
ഗുണ്ടാസംഘത്തിന്റെ വിരുന്ന് സത്കാരം തടയാൻ ശ്രമിച്ച, പൊലീസുകാരെ ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍
Defendants

തിരുവനന്തപുരം നെടുമങ്ങാട് ഗുണ്ടാസംഘത്തിന്റെ വിരുന്ന് സത്കാരം തടയാന്‍ ശ്രമിച്ച, പൊലീസുകാരെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷും കൂട്ടാളികളുമാണ് അറസ്റ്റിലായത്.

സി.ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ച കേസിലാണ് കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷും കൂട്ടാളികളും അറസ്റ്റിലായത്. ഞായറാഴ്ച രാത്രി വാടക വീട്ടില്‍ ഒത്തുകൂടിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ നെടുമങ്ങാട് സി.ഐ രാജേഷ് കുമാര്‍, എസ്.ഐമാരായ സന്തോഷ്‌കുമാര്‍, ഓസ്റ്റിന്‍ ടെന്നിസണ്‍, സി.പി.ഒ അജിത് മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഗുണ്ടകള്‍ എത്തിയത്.

കാപ്പ കേസില്‍ റിമാന്‍ഡിലായിരുന്ന അനീഷ് കഴിഞ്ഞ 24 നാണ് പുറത്തിറങ്ങിയത്. ഗുണ്ടകള്‍ക്കൊപ്പം ഒത്തുകൂടുകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് അനീഷിന് നേരത്തെ വിലക്കുണ്ടായിരുന്നു.ഇത് ലംഘിച്ചാണ് സംഘം ഒത്തുകൂടുങ്ങിയത്. പൊലീസിനെ തടിക്കഷണങ്ങളും കല്ലും ഉപയോഗിച്ചാണ് പ്രതികള്‍ അക്രമിച്ചത്. എട്ടുപേരെ സംഭവസ്ഥലത്ത് വെച്ചുതന്നെ പൊലീസ് കീഴ്പ്പെടുത്തി.രക്ഷപ്പെട്ട നാല് പേരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

വധശ്രമം, അന്യായമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനീഷ് , ആര്‍.രാഹുല്‍, വിഷ്ണു , പ്രേംജിത്ത്, എസ്.അനൂപ് , രാഹുല്‍  രാജ് ,രഞ്ജിത്ത്,എം.സജീവ് ,ജഗന്‍,എസ്.സജിന്‍ ,ബി.വിഷ്ണു, ജിതിന്‍ കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories