Share this Article
താമരശ്ശേരി ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു
A lorry carrying wood overturned at Thamarassery pass

താമരശ്ശേരി ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു. അപകടത്തിൽ ക്ലീനർക്ക് പരിക്കേറ്റു. ക്ലീനർ കൂടത്തായി സ്വദേശി പൂവോട്ടിൽ സലീമിനാണ് പരിക്കേറ്റത്. വയനാട്ടിൽ നിന്ന് വരികയായിരുന്ന ലോറിയാണ് താമരശ്ശേരി ചുരം എട്ടാം വളവിൽ മറിഞ്ഞത്.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories