എറണാകുളം കാക്കനാട് ഡി.ല്‍.എഫ് ഫ്‌ളാറ്റിലെ താമസക്കാരില്‍ 65 പേര്‍ക്കുകൂടി അതിസാരം ബാധിച്ചു. കുടിവെള്ള സാമ്പിളുകളുടെ പരിശോധന ഫലത്തിനായി 3 ദിവസം കൂടി കാത്തിരിക്കണമെന്ന് ഡി.എം.ഒ. വ്യക്തമാക്കി. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും വരുന്നത് താമസക്കാരിയിൽ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഇരുപത് ദിവസമായി 650ൽ അധികം പേര്‍ക്കാണ് ചര്‍ദ്ദിയും വയറിളക്കവും പനിയും പിടിപെട്ടത്. DLF ഫ്‌ളാറ്റില്‍ ഉപയോഗിച്ച കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
രോഗം ബാധിച്ചവരുടെ രക്ത പരിശോധന റിപ്പോര്‍ട്ടിലും ഇകോളി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ൃ്‌ളാറ്റിലെ താമസക്കാരായ 65 പേരില്‍കൂടിയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ പലര്‍ക്കും നേരത്തെ രോഗം വന്ന് മാറിയവരാണ്.
ഇമപ്പാഴും ഫ്‌ളാറ്റില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ അണുബാധ ഉള്ളതുകൊണ്ടാകാം രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച കുടിവെള്ളസാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാന്‍ ഇനിയും 3 നാള്‍ കൂടി കാത്തിരിക്കണം.
ഇന്നലെയും ഫ്‌ളാറ്റില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രോഗബാധിതരുടെ രകതം കള്‍ച്ചര്‍ ചെയ്തതില്‍ ഈ കോളി ബാക്ടീെരിയയെ പ്രതിരോധിക്കാന്‍ നാല് ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഫലപ്രതമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫ്‌ളാറ്റിലേക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും നടപടി ഉണ്ടാകണമെന്നാണ് ഇവിടുത്തെ താമസക്കാരുടെ ആവശ്യം.