Share this Article
അങ്കണവാടി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍
വെബ് ടീം
posted on 10-05-2024
1 min read
-anganwadi-children-assault-arrest

കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 50 വയസുള്ള അശോകനെയാണ് പൊലീസ് പിടികൂടിയത്.അങ്കണവാടിക്ക് സമീപത്തായാണ് ഇയാള്‍ താമസിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തിലും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

അഞ്ച് വയസ്സില്‍ താഴെയുള്ളതാണു രണ്ട് കുട്ടികളും. അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴി രേഖപ്പെടുത്തിയശേഷം നാദാപുരം ഡിവൈസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories